തൊടുപുഴ: ഡീന്‍ കുര്യാക്കോസ് എംപി നടപ്പാക്കുന്ന റൈസ് പദ്ധതിയുടെ ഭാഗമായി പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന തൊടുപുഴ, ദേവികുളം നിയമസഭാ മണ്ഡലംതല മെറിറ്റ് അവാര്‍ഡ് വിതരണം 14, 15 തീയതികളില്‍ നടക്കും.
ദേവികുളം നിയമസഭാ മണ്ഡലതല അവാര്‍ഡ് വിതരണം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂളില്‍ നടക്കും. കേരള പോലീസ് അക്കാദമി ഡയറക്ടര്‍ കെ. സേതുരാമന് അവാര്‍ഡ് വിതരണം നിര്‍വഹിക്കും.
തൊടുപുഴ നിയോജക മണ്ഡലം ഉദ്ഘാടനം15ന് രാവിലെ 11 ന് തൊടുപുഴ മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ നടക്കും. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യാതിഥിയാകും. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിക്കും. നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സ്റ്റേറ്റ് സിലബസ് സ്കൂളുകളില്‍നിന്ന് പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളിലും സിബിഎസ്ഇ സ്കൂളുകളില്‍നിന്ന് പ്ലസ്ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ പ്രതിഭകളെയും ചടങ്ങില്‍ ആദരിക്കും.